Saturday, November 25, 2006

ഫാന്റം വന്നൂ...

ഒരു ഗറില്ലയുമായി മല്പിടിത്തം നടത്തി അതിനെ കീഴ്പെടുത്തണം എന്ന് നിങ്ങള്‍ക്കു മോഹമുണ്ടോ?
എങ്കിലിതാ തയ്യാറായിക്കോളൂ. വന്യമ്രഗസംരക്ഷണ നിയമം നിങ്ങളെ പിടികൂടും എന്ന ഭയവും വേണ്ട.
എന്തുകൊണ്ടെന്നാല്‍ അതൊരു ഒറിജിനല്‍ ഗറീല്ലയല്ല. തീവ്രപ്രകാശമുള്ള ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍
പ്രത്യക്ഷപ്പെടുന്നതും ചലിക്കുന്നതുമായ ഒരു ഗറില്ലയുടെ പ്രതിരൂപം മാത്രമാണ്. ‘ഫാന്റം’ എന്നു വിളിക്കുന്ന
സവിശേഷമായ ഒരു മൌസിന്റെ സഹായത്തോടെ,കമ്പ്യുട്ടര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന പ്രതിരൂപത്തിന്‍
മേല്‍ കഴ്സര്‍ ചലിപ്പിക്കുമ്പോഴാണ് ഒറിജിനല്‍ ഗറില്ലയെ സ്പര്‍ശിച്ച ഈ അനുഭവം ഉണ്ടാകുന്നത്.
സാധാരണ മൌസില്‍ നിന്ന് രൂപത്തിലും പ്രവര്‍ത്തിയിലും ഏറെ വ്യത്യസ്തത അവകാശപ്പെടാവുന്ന
ഒരു ഉപകരണമാണ് ‘ഫാന്റം’.
ഫാന്റം എന്നു വിളിക്കുന്ന ഈ മൌസിന് കമ്പ്യുട്ടര്‍ സ്ക്രീനിലെ ചിത്രത്തിന്റെ
വ്യത്യസ്തമായ മറ്റൊരു ഡയമന്‍ഷനിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നു. ഒരു സാധാരണ മൌസിനു
സ്ക്രീനില്‍ കഴ്സറീനെ നെടുകെയും കുറുകെയും മേലെയും താഴെയും വ്രത്തത്തിലും എല്ലാം ചലിപ്പിക്കുവാന്‍
കഴിയും.എന്നാല്‍ അതിന്റെ നീക്കങ്ങള്‍ മുഴുവനും ഒരേയൊരു പ്രതലത്തിനകത്ത് മാത്രമായിരിക്കും.
എന്നാല്‍ ഫാന്റത്തിന് x,y ആക്സിസുകള്‍ക്കു പുറമെ ഉള്ളിലേക്കും വെളിയിലേക്കും[മുമ്പോട്ടും,പുറകോട്ടും}
സഞ്ചരിക്കാവുന്ന മൂന്നാമതൊരു ആക്സിസ് കൂടിയുണ്ട്. ഈ ആക്സിസ് വഴി സ്ക്രീനിലെ രൂപത്തിന്റെ കണ്ണിലോ
മൂക്കിലോ ചെവിയിലോ എവിടെ വേണമെങ്കിലും നമുക്ക് സ്പര്‍ശിക്കാം.
അതായാത് നമുക്കഭിമുഖമായ സ്ക്രീനില്‍
തെളിയുന്ന പ്രതിരൂപത്തെ ലക്ഷ്യമാക്കി ഫാന്റത്തിന്റെ ബട്ടണ്‍ ചലിപ്പിക്കുമ്പോള്‍ ഗോളാക്രതിയുലുള്ള
കഴ്സര്‍ ക്രമേണ ചുരുങ്ങി അപ്രത്യക്ഷമാകുന്നു.പിന്നീട് കഴ്സര്‍ പ്രതിരൂപത്തിന്റെ മുഖത്ത് പ്രത്യക്ഷമാകുമ്പോഴാണ്
അനിര്‍വചനീയമായ ആ അനുഭവം നമുക്കുണ്ടാവുന്നത്. ചലചിത്രത്തില്‍ ഒരു സെക്കന്റില്‍ ഒരേ ഫ്രേമിലൂടെ
സമാനമായ ഇരുപത്തിനാലു ദ്രിശ്യങ്ങള്‍ കടന്ന് പോകുമ്പോള്‍ അതൊരൊറ്റ ദ്രിശ്യമായി കാണുന്ന
അനുഭവം നമുക്കുണ്ടാ‍കുന്നു അതു പോലെ തന്നെ സ്പര്‍ശനത്തിന്റെ പ്രതീതി ഉളവാകണമെങ്കില്‍ 1000
ഫോഴ്സ് ഫീഡ് ബാക്ക് പള്‍സ് ഒരു സെക്കന്റില്‍ സ്രഷ്ടിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ. ഫാന്റം
പ്രതിരൂപത്തെ സ്പര്‍ശിച്ചതായ പ്രതീതി നമുക്കുണ്ടാക്കുന്നത് ഇതു തന്നെയാണ്.
ctsy:pkr

Monday, November 20, 2006

എയര്‍ഹോസ്റ്റസ്

ബെല്ലും ബ്രേക്കുമില്ലാതെ പറന്ന് നടന്ന് ശീലിച്ച് പോയതാണ് . കുറ്റം പറയരുത് .
ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ ഓടി നടക്കാന്‍ ആകെ അനുവാദമുള്ളത് എയര്‍ഹോസ്റ്റസിനു
മാത്രമാണ്. കയ്യില്‍ കാശില്ലാത്ത നമ്മള്‍ എന്നും പറക്കുന്നത് സങ്കല്പവിമാനത്തിലാണ്. വിമാനം
വിട്ട് വല്ലപ്പോഴുമെങ്കിലും സങ്കല്പവിമാനത്തില്‍ പറക്കാന്‍ എയര്‍ഹോസ്റ്റുസുമാര്‍ക്ക് മോഹമുണ്ട്.
അങ്ങനെ വിമാനത്തിലാണെന്ന് കരുതി,കാറിലിരുന്ന് ഒരു എയര്‍ഹോസ്റ്റ്സും കൂട്ടുകാരായ പയ്യന്മാരും
കാറിടിച്ചു കയറി പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ വാര്‍ത്ത കഴിഞ്ഞ മാസങ്ങളില്‍ നിങ്ങള്‍
വായിച്ചിരിക്കാം. അന്ന് ഹോസ്റ്റസമ്മ പ്രധാനമന്ത്രിക്കു നേരെ ഇടിച്ചു കയറ്റിയ കാര്‍,ആയമ്മ കള്ളൊപ്പിട്ട്
ബാങ്കിനെ വെട്ടിച്ച് വങ്ങിയതാണത്രെ. അതിലിപ്പൊ എന്താണത്ഭുതം!? സ്വന്തം പണമല്ലാത്തത്
കൊണ്ടല്ലെ,കാറിടിച്ച് കയറ്റി പോലീസിനെ ഏല്പിച്ചത്. ഇനി ഇന്‍ഷുറന്‍സ് പണം കൂടി കിട്ടിയാല്‍
എയര്‍ഹോസ്റ്റ്സിനു വീണ്ടും പാറിപ്പറന്ന് നടക്കാം. അല്പം ഷാംപയിന്‍ കൂടി അകത്തായാല്‍ പരമ സുഖം!