
Thursday, December 14, 2006
Sunday, December 03, 2006
ചിത്രത്തിലെ പെണ്‍കുട്ടി
ശര്‍ബത് ഗുല കേട്ടിട്ടുണ്ടോ ഈ പേര് ? യുദ്ധകാല ഫോട്ടോകളിലൂടെ ലോക ശ്രദ്ധേയാകര്‍ഷിച്ചഒരു പെണ്‍കുട്ടി. പാക്കിസ്താനിലെ ഒരു അഭയാര്‍ഥി ക്യാമ്പ് വര്‍ഷം 1984 അവിടെ ഫോട്ടോ എടുക്കുകയാണ് സ്റ്റീവ് മക്കറി എന്ന ഫോട്ടോഗ്രാഫര്‍. യുദ്ധം മൂലം എല്ലാം വിട്ടെറിഞ്ഞ് അഫ്ഗാനില്‍നിന്നും പാക്കിസ്താനിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിയവര്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.അക്കൂട്ടത്തില്‍ പന്ത്രണ്ട് വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ മുഖം സ്റ്റീവിനെ വല്ലാതെ ആകര്‍ഷിച്ചു.ദാരിദ്രവും കഷ്ടപ്പാടുമെല്ലാം വിളിച്ചറിയിക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖം അദ്ദേഹം ക്യാമറയില്‍പകര്‍ത്തി. “നാഷണല്‍ ജിയോഗ്രഫിക് “ എന്ന മാസികയുടെ ഫോട്ടോഗ്രാഫര്‍ ആയിരുന്നു സ്റ്റീവ്.വൈകാതെ സ്റ്റീവ് എടുത്ത ചിത്രം മാസികയുടെ മുഖചിത്രമായി അച്ചടിച്ചു വന്നു. അതു പുറത്ത് വരേണ്ടതാമസം, ആ പെണ്‍കുട്ടി ആരാണെന്ന് അന്വേഷിച്ച് കൊണ്ട് നിരവധി പേര്‍ ഫോണ്‍ ചെയ്യാനുംകത്ത് എഴുതാനും തുടങ്ങി. കാരണം എല്ലാവരുടെയും മനസ്സില്‍ ആ ചിത്രം അത്രയധികം പതിഞ്ഞുകഴിഞ്ഞിരുന്നു. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, അവളുടെ പേരു പോലും കുറിച്ചു വയ്കാന്‍ സ്റ്റീവ് മറന്നുപോയിരുന്നു!!
Subscribe to:
Posts (Atom)

