
Friday, July 13, 2007
Sunday, February 04, 2007
Saturday, January 20, 2007
രണ്ടാം ഭാഗം-ശര്‍ബത് ഗുല
എന്തായാലും ആ പെണ്‍കുട്ടിയെ എന്നെങ്കിലും വീണ്ടും കണ്ടുമുട്ടുമെന്ന് സ്റ്റീവ് വിശ്വസിച്ചു. പിന്നീട്അഫ്ഗാനിസ്ഥാനിലും പാക്കിസ്താനിലും ചെന്നപ്പോള്‍ സ്റ്റീവ് പലരോടും ഈ പെണ്‍കുട്ടിയെപ്പറ്റിഅന്വേഷിക്കുകയും ചെയ്തു. ഫലമൊന്നും ഉണ്ടായില്ലെന്നു മാത്രം. അങ്ങനെ വര്‍ഷങ്ങള്‍ പതിനെട്ട്കഴിഞ്ഞു. ഇതിനിടെ അഫ്ഗാനില്‍ വീണ്ടും യുദ്ധമുണ്ടായപ്പോള്‍ സ്റ്റീവ് പതിവ് പോലെ പാക്കിസ്താനില്‍എത്തി. അവിടത്തെ അഭയാര്‍ഥി ക്യാമ്പില്‍ പടമെടുത്ത് കൊണ്ടിരിക്കെ,- ഇതിനിടെ ആ പെണ്‍കുട്ടിയെസ്റ്റീവ് അന്വേഷിക്കുന്നുണ്ടായിരുന്നു,- ആ പെണ്‍കുട്ടിയുടെ സഹോദരനെ അറിയാമെന്നു ഒരാള്‍അദ്ദേഹത്തോടു പറഞ്ഞു. വൈകാതെ ആ പെണ്‍കുട്ടി സഹോദരനോടൊപ്പം അവിടെ എത്തിച്ചേര്‍ന്നു.ശര്‍ബത് ഗുല എന്നായിരുന്നു അവരുടെ പേര്. പതിനെട്ടു വര്‍ഷം കഴിഞ്ഞില്ലേ, അപ്പോഴേക്കുംശര്‍ബത് വിവാഹം കഴിഞ്ഞ് നാലു കുട്ടികളുടെ അമ്മയായിരുന്നു. എങ്കിലും താന്‍ അന്ന് പകര്‍ത്തിയ അതേ പെണ്‍കുട്ടിയാണ് അവരെന്നു സ്റ്റീവിനു ഒറ്റനോട്ടത്തില്‍ മനസ്സിലായി. തന്റെ മാസികയില്‍പ്രസിദ്ധീകരിക്കാനായി അദ്ദേഹം അവരുടെ ഇപ്പോഴത്തെ ഫോട്ടോ എടുക്കുകയും ചെയ്തു.
Thursday, December 14, 2006
Sunday, December 03, 2006
ചിത്രത്തിലെ പെണ്‍കുട്ടി
ശര്‍ബത് ഗുല കേട്ടിട്ടുണ്ടോ ഈ പേര് ? യുദ്ധകാല ഫോട്ടോകളിലൂടെ ലോക ശ്രദ്ധേയാകര്‍ഷിച്ചഒരു പെണ്‍കുട്ടി. പാക്കിസ്താനിലെ ഒരു അഭയാര്‍ഥി ക്യാമ്പ് വര്‍ഷം 1984 അവിടെ ഫോട്ടോ എടുക്കുകയാണ് സ്റ്റീവ് മക്കറി എന്ന ഫോട്ടോഗ്രാഫര്‍. യുദ്ധം മൂലം എല്ലാം വിട്ടെറിഞ്ഞ് അഫ്ഗാനില്‍നിന്നും പാക്കിസ്താനിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിയവര്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.അക്കൂട്ടത്തില്‍ പന്ത്രണ്ട് വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ മുഖം സ്റ്റീവിനെ വല്ലാതെ ആകര്‍ഷിച്ചു.ദാരിദ്രവും കഷ്ടപ്പാടുമെല്ലാം വിളിച്ചറിയിക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖം അദ്ദേഹം ക്യാമറയില്‍പകര്‍ത്തി. “നാഷണല്‍ ജിയോഗ്രഫിക് “ എന്ന മാസികയുടെ ഫോട്ടോഗ്രാഫര്‍ ആയിരുന്നു സ്റ്റീവ്.വൈകാതെ സ്റ്റീവ് എടുത്ത ചിത്രം മാസികയുടെ മുഖചിത്രമായി അച്ചടിച്ചു വന്നു. അതു പുറത്ത് വരേണ്ടതാമസം, ആ പെണ്‍കുട്ടി ആരാണെന്ന് അന്വേഷിച്ച് കൊണ്ട് നിരവധി പേര്‍ ഫോണ്‍ ചെയ്യാനുംകത്ത് എഴുതാനും തുടങ്ങി. കാരണം എല്ലാവരുടെയും മനസ്സില്‍ ആ ചിത്രം അത്രയധികം പതിഞ്ഞുകഴിഞ്ഞിരുന്നു. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, അവളുടെ പേരു പോലും കുറിച്ചു വയ്കാന്‍ സ്റ്റീവ് മറന്നുപോയിരുന്നു!!
Subscribe to:
Posts (Atom)












