Monday, November 20, 2006

എയര്‍ഹോസ്റ്റസ്

ബെല്ലും ബ്രേക്കുമില്ലാതെ പറന്ന് നടന്ന് ശീലിച്ച് പോയതാണ് . കുറ്റം പറയരുത് .
ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ ഓടി നടക്കാന്‍ ആകെ അനുവാദമുള്ളത് എയര്‍ഹോസ്റ്റസിനു
മാത്രമാണ്. കയ്യില്‍ കാശില്ലാത്ത നമ്മള്‍ എന്നും പറക്കുന്നത് സങ്കല്പവിമാനത്തിലാണ്. വിമാനം
വിട്ട് വല്ലപ്പോഴുമെങ്കിലും സങ്കല്പവിമാനത്തില്‍ പറക്കാന്‍ എയര്‍ഹോസ്റ്റുസുമാര്‍ക്ക് മോഹമുണ്ട്.
അങ്ങനെ വിമാനത്തിലാണെന്ന് കരുതി,കാറിലിരുന്ന് ഒരു എയര്‍ഹോസ്റ്റ്സും കൂട്ടുകാരായ പയ്യന്മാരും
കാറിടിച്ചു കയറി പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ വാര്‍ത്ത കഴിഞ്ഞ മാസങ്ങളില്‍ നിങ്ങള്‍
വായിച്ചിരിക്കാം. അന്ന് ഹോസ്റ്റസമ്മ പ്രധാനമന്ത്രിക്കു നേരെ ഇടിച്ചു കയറ്റിയ കാര്‍,ആയമ്മ കള്ളൊപ്പിട്ട്
ബാങ്കിനെ വെട്ടിച്ച് വങ്ങിയതാണത്രെ. അതിലിപ്പൊ എന്താണത്ഭുതം!? സ്വന്തം പണമല്ലാത്തത്
കൊണ്ടല്ലെ,കാറിടിച്ച് കയറ്റി പോലീസിനെ ഏല്പിച്ചത്. ഇനി ഇന്‍ഷുറന്‍സ് പണം കൂടി കിട്ടിയാല്‍
എയര്‍ഹോസ്റ്റ്സിനു വീണ്ടും പാറിപ്പറന്ന് നടക്കാം. അല്പം ഷാംപയിന്‍ കൂടി അകത്തായാല്‍ പരമ സുഖം!

15 comments:

ആരോമല്‍ said...

എല്ലാവരുടെയും ആശീര്‍വാദം പ്രതീക്ഷിച്ച് ഞാന്‍
അങ്കത്തട്ടില്‍ കയറട്ടെ?

Anonymous said...

ദേ ദില്‍ബൂനെ വിളിക്കണൂ...

Rasheed Chalil said...

സ്വാഗതം സുഹൃത്തേ...

സുല്‍ |Sul said...

നാട്ടുകാരാ സ്വാഗതം.

-സുല്‍

ഏറനാടന്‍ said...

ആരോമലേ കാലെടുത്ത്‌ വെച്ചത്‌ തന്നെ നമ്മുടെ ദില്‍ബുവിന്റെ നെഞ്ചത്ത്‌ ചവിട്ടിയാണോ? ദില്‍ബൂ ക്ഷമിച്ചേക്കൂ അറിയാതെയാവാം...

Unknown said...

നാട്ടുകാ‍രാ,
സ്വാഗതം. അങ്കത്തട്ടിലേക്ക് സ്വാഗതം. :-)

ഓടോ:എയര്‍ഹോസ്റ്റസ്സുമാരെ പറ്റി എന്ത് നല്ല ഇമ്പ്രഷനാണ് ജനങ്ങള്‍ക്ക്. ആഹഹാ... :-)

thoufi | തൗഫി said...

ബൂലോഗത്തേക്ക് സ്വാഗതം ,നാട്ടുകാരാ

മുസാഫിര്‍ said...

സ്വാഗതം ചേകവരെ.

സു | Su said...

പാവം എയര്‍ഹോസ്റ്റസ്സുമാര്‍. മുകളിലിരിക്കുന്നവര്‍ എന്തെല്ലാം കേള്‍ക്കണം? ;)

ആരോമല്‍ said...

ഇത്തിരിവെട്ടം നന്ദി. അണയാതെ സൂക്ഷിക്കണേ..
അയ്യൊ ദില്‍ബൂനെ ചവിട്ടിയൊ,സുല്‍,ഏറനാടന്‍,ആര്‍പി നന്ദി
മിന്നാമിനുങ്ങ് നന്നയിട്ടൊ,മുസാഫിര്‍,സു നന്ദി .. നന്ദി

വേണു venu said...

നാട്ടുകാരാ സ്വാഗതം,
ഈ ലേഖനത്തില്‍ പറഞ്ഞ പൊരുളിനു ശേഷം എന്താണുണ്ടായതു്?.എന്തു കേസ്സു്. എയര്‍ ഹോസ്റ്റസ് എവിടെ. ഒരു വിവരവും ഇല്ല എന്നുള്ളതാണു` ഇന്നത്തെ മാധ്യമത്തിന്‍റെ പൊരുള്‍.
നമ്മുടെ ബൂലോകത്തിലെ പോലെ പുതിയതു വരുന്നു, പഴയതു കണ്ടതു കണ്ടു,കേട്ടു.
ഈ ന്യൂസല്ലാ. ഞാന്‍ ശ്രദ്ധിച്ചു വച്ചിരിക്കുന്ന നിരവധി ഇതേ പോലുള്ള വാര്‍ത്തകള്‍ ഉണ്ടു്. പിന്നീടൊരു വിവരവും ഇല്ലാതെ.‍

ആരോമല്‍ said...

അമ്പടാ വേണുവേട്ടന് ഉറക്കം പോയി..

വേണു venu said...

ആരോമലെ ഉറക്കം എന്നുമിങ്ങനെ ഒക്കെ തന്നെ. ഞാന്‍ എഴുതിയതു് ഇതു പോലെ പല വാര്‍ത്തകളും രാവിലെ തൊട്ടു ചാനലുകള്‍ വൈയ്കുന്നതുവരെ ഘോഷിക്കും. പിറ്റേന്നു് ‍ ആ പറഞ്ഞതിന്‍റെ പൊടി പോലും കാണില്ല. വേറേ വാര്‍ത്ത അപ്പോഴേയ്ക്കും കടന്നു വരും.ഹഹഹ...ഉറങ്ങാതിരിക്കുവാ..?

Aromal said...
This comment has been removed by the author.
Aromal said...

After 9 yrs im coming back