Saturday, January 20, 2007

രണ്ടാം ഭാഗം-ശര്‍ബത് ഗുല

എന്തായാലും ആ പെണ്‍കുട്ടിയെ എന്നെങ്കിലും വീണ്ടും കണ്ടുമുട്ടുമെന്ന് സ്റ്റീവ് വിശ്വസിച്ചു. പിന്നീട്അഫ്ഗാനിസ്ഥാനിലും പാക്കിസ്താനിലും ചെന്നപ്പോള്‍ സ്റ്റീവ് പലരോടും ഈ പെണ്‍കുട്ടിയെപ്പറ്റിഅന്വേഷിക്കുകയും ചെയ്തു. ഫലമൊന്നും ഉണ്ടായില്ലെന്നു മാത്രം. അങ്ങനെ വര്‍ഷങ്ങള്‍ പതിനെട്ട്കഴിഞ്ഞു. ഇതിനിടെ അഫ്ഗാനില്‍ വീണ്ടും യുദ്ധമുണ്ടായപ്പോള്‍ സ്റ്റീവ് പതിവ് പോലെ പാക്കിസ്താനില്‍എത്തി. അവിടത്തെ അഭയാര്‍ഥി ക്യാമ്പില്‍ പടമെടുത്ത് കൊണ്ടിരിക്കെ,- ഇതിനിടെ ആ പെണ്‍കുട്ടിയെസ്റ്റീവ് അന്വേഷിക്കുന്നുണ്ടായിരുന്നു,- ആ പെണ്‍കുട്ടിയുടെ സഹോദരനെ അറിയാമെന്നു ഒരാള്‍അദ്ദേഹത്തോടു പറഞ്ഞു. വൈകാതെ ആ പെണ്‍കുട്ടി സഹോദരനോടൊപ്പം അവിടെ എത്തിച്ചേര്‍ന്നു.ശര്‍ബത് ഗുല എന്നായിരുന്നു അവരുടെ പേര്. പതിനെട്ടു വര്‍ഷം കഴിഞ്ഞില്ലേ, അപ്പോഴേക്കുംശര്‍ബത് വിവാഹം കഴിഞ്ഞ് നാലു കുട്ടികളുടെ അമ്മയായിരുന്നു. എങ്കിലും താന്‍ അന്ന് പകര്‍ത്തിയ അതേ പെണ്‍കുട്ടിയാണ് അവരെന്നു സ്റ്റീവിനു ഒറ്റനോട്ടത്തില്‍ മനസ്സിലായി. തന്റെ മാസികയില്‍പ്രസിദ്ധീകരിക്കാനായി അദ്ദേഹം അവരുടെ ഇപ്പോഴത്തെ ഫോട്ടോ എടുക്കുകയും ചെയ്തു.

1 comment:

ആരോമല്‍ said...

ഒന്നര മാസത്തോളമായി പോസ്റ്റിടാതെ എന്റെ നെറ്റ് കണക്ഷന്‍ കട്ടായിപ്പോയി. പുതിയ അക്കൌണ്ട് എടുക്കാന്‍ വൈകി.ഇതിനിടെ ഈ ബൂലോഗത്ത് എന്തൊക്കെ സംഭവിച്ച് കാണുമോ ആവോ?